വായനസരണി ഉദ്ഘാടനവും അനുമോദനവും
കൈതപ്രം : കൈതപ്രം പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ പുസ്തകാസ്വാദന പരിപാടിയായ വായനാസരണിയുടെ ഉദ്ഘാടനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു. പ്രമുഖ ഗ്രന്ഥകാരമാരുടെ കൃതികളെക്കുറിച്ച് ഓൺലൈനായും പ്രതിമാസ പരിപാടിയായും ചർച്ചകളും പഠനങ്ങളും നടത്തുന്ന വിപുലമായ പദ്ധതിയാണ് വായന സരണി. ചടങ്ങിൽ ഗുരുപൂജ അവാർഡ് ജേതാവ് കലാമണ്ഡലം നാരായണൻ നമ്പീശനെ ആദരിച്ചു. വായനശാല പ്രസിഡണ്ട് എ.കെ. സുബ്രഹ്മണ്യൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത് ബാബു കൈതപ്രം, കെ വി മധുസൂദനൻ, എം രവി, സുനിത ഇടമന എന്നിവർ സംസാരിച്ചു.
