മൈഗോൾഡ് ജ്വല്ലറിക്കെതിരെ വീണ്ടും കേസ്
മട്ടന്നൂർ: 25 പവൻ്റെ ആഭരണത്തിന് മുൻകൂറായി 15 ലക്ഷം രൂപ കൈ പറ്റിയ ശേഷം സ്വർണ്ണമോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മൈഗോൾഡ് ജ്വല്ലറിയിലെ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. നിർമ്മലഗിരിയിലെ കുഞ്ഞി കണ്ണോത്ത് ഹൗസിൽ പി. ചന്ദ്രികയുടെ പരാതിയിലാണ് മൈഗോൾഡ് ജ്വല്ലറിയിലെ മുഴക്കുന്നിലെ തഫ്സീർ,ഫാസില , ഹാജിറ, ഹംസ, ഫഹദ്, ഷമീർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2025 ആഗസ്ത് 14 നു ആണ് പരാതിക്കാരി 15 ലക്ഷം രൂപ 25 പവൻ സ്വർണ്ണാഭരണത്തിന് മുൻകൂറായി നൽകിയത്. വഞ്ചിക്കപ്പെട്ട തിനെ തുടർന്നാണ് പോലീസിൽപരാതി നൽകിയത്.
അതേ സമയം മൂന്ന് പവൻ്റെ ആഭരണത്തിന് ഒന്നര ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന കതിരൂരിലെ ടി.കെ.ഹൗസിൽ വി. നദീറയുടെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. 2025 സപ്തംബർ 2 ന് വൈകുന്നേരം 6 മണിക്ക് പരാതിക്കാരിയിൽ നിന്നും പ്രതികൾ 3 പവൻ്റെ ആഭരണത്തിന് ഒന്നര ലക്ഷം രൂപകൈപ്പറ്റിയ ശേഷം സ്വർണ്ണമോ കൊടുത്ത പണം തിരിച്ചു നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
