കാണാതായ വിദ്യാർത്ഥികളെ നിലേ ശ്വരത്ത് കണ്ടെത്തി
ചെറുവത്തൂർ : സ്കൂളിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ കണ്ടെത്തി. ചെറുവത്തൂർ ഗവ.ഫിഷറീസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ചെറുവത്തൂരിലെ ഷാബിക്, മടക്കരയിലെ മുഹമ്മദ് ഇജിലാൽ എന്നിവരെ യാണ്ചന്തേര പോലീസ് രാത്രിയോടെ നീലേശ്വരം റെയിൽവെസ്റ്റേഷനിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇരുവരെയും കാണാതായത്. സ്കൂളിലെ പ്രഥമാധ്യാപിക ഇളമ്പച്ചിയിലെ കെ. ഹേമലതയുടെ പരാതിയിൽ കേസെടുത്ത ചന്തേര പോലീസ് അന്വേഷണത്തിലാണ് കുട്ടികളെ രാത്രിയോടെ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ഇതേ സ്കൂളിലെ നാല് കുട്ടികളെ കാണാതായിരുന്നു. പിന്നീട് പോലീസ് അന്വേഷണത്തിൽ ഇവരെ കണ്ടെത്തിയിരുന്നു.
