കാലത്തിനോടൊപ്പം പയ്യന്നൂർ മണ്ഡലം വനിതാ ലീഗ് — അമാന പ്രതിനിധി സമ്മേളനം നടത്തി
പയ്യന്നൂർ: കാലത്തിനോടൊപ്പം വനിതാ ലീഗ് എന്ന മുദ്രാവാക്യമുയർത്തി, ഇലക്ഷന് മുന്നോടിയായി പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പയ്യന്നൂർ മണ്ഡലം വനിതാ ലീഗിന്റെ നേതൃത്വത്തിൽ അമാന പ്രതിനിധി സമ്മേളനം പയ്യന്നൂർ മണ്ഡലം ലീഗ് ഹൗസിൽ നടന്നു.
സമ്മേളനത്തിന്റെ ഒന്നാം സെക്ഷൻ വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി അംഗം റോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്തു. വനിതാ സ്വതന്ത്ര കർഷകസംഘം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട റോഷ്നി ഖാലിദിനെ ചടങ്ങിൽ അനുമോദിച്ചു.
ഫാരിഷ ടീച്ചർ, ജംഷീർ ആലക്കാട് എന്നിവർ ക്ലാസ് അവതരണം നടത്തി.
രണ്ടാം സെക്ഷൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. ടി. സഹദുള്ള സാഹിബ് ഉദ്ഘാടനം ചെയ്തു. ഷമീമ ഇസ്ലാഹിയ ക്ലാസ് അവതരണം നടത്തി.
വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷമീമ ജമാൽ മുഖ്യാതിഥിയായി.
മണ്ഡലം പ്രസിഡന്റ് ടി. പി. സീനത്ത് അധ്യക്ഷയായി.
മണ്ഡലം സെക്രട്ടറി ശുഹൈബ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ നസീമ ടീച്ചർ, ഷൈബാന ഇഖ്ബാൽ, ശുകൂർ ഹാജി സാഹിബ്, വി. കെ. ഷാഫി സാഹിബ്, ഫായിസ് കവ്വായി, എം. ടി. പി. സഫൂറ എന്നിവർ സംസാരിച്ചു.
