പോലീസ് സ്റ്റേഷൻ മാർച്ച് 75 ബി ജെ പി ക്കാർക്കെതിരെ കേസ്

വളപട്ടണം : ബി ജെ പി ആർ. എസ്.എസ് പ്രവർത്തകരെ ആക്രമിച്ച കേസിലെ സി പി എം പ്രതികളെ അറസ്റ്റുചെയ്യുക എന്ന മുദ്രാവാക്യം വിളിച്ച് വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ 75 ബിജെപി പ്രവർത്തകർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. ബി ജെ പി അഴീക്കോട്നിയോജക മണ്ഡലത്തിലെ പ്രവർത്തകരായ ചിറക്കൽ സ്വദേശി അരുൺ മാവിലക്കണ്ടി, വിജയ്, രാഹുൽ രാജീവ്, സുധീർ, രൂപേഷ് എന്നിവർക്കും മറ്റു 70 ഓളം കണ്ടാലറിയാവുന്നവർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. പോലീസ് സ്റ്റേഷന് മുന്നിലൂടെ പോകുന്ന വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും പൂണ്ണമായും മാർഗ്ഗതടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തത്.