മരമില്ലിൽ നിന്നും 25ലക്ഷത്തിൻ്റെ മെഷീനറികൾ കവർന്നു

തലശേരി: വുഡ് ഇൻഡസ്ട്രീസിൽ നിന്നും 25 ലക്ഷത്തിൻ്റെ മെഷീ നറി സാമഗ്രികൾ മോഷ്ടിച്ചു കൊണ്ടുപോയതായി പരാതി. വീനസ് ജംഗ്ഷനിലെ സതേൺ വിനീ യേർസ് ആൻ്റ് വുഡ് വർക്ക് ലിമിറ്റഡിലാണ് മോഷണം. ഇക്കഴിഞ്ഞ ആഗസ്ത് 30 നും ഒക്ടോബർ 13 നു മിടയിലാണ് മോഷണം നടന്നത്. സ്ഥാപനത്തിൽ അതിക്രമിച്ചു കയറിമോഷ്ടാവ് 25 ലക്ഷം രൂപ വിലവരുന്ന മരം ഈരാൻ ഉപയോഗിക്കുന്ന ബേൻസോമിഷ്യനിലേക്ക് മരം ഉരുട്ടി കൊണ്ടുപോകുന്നതിനു ഉപയോഗിക്കുന്ന റെയിലിൻ്റെ ഒരു ഭാഗവും മരം ഉരുട്ടാൻ ഉപയോഗിക്കുന്ന ഇരുമ്പിൻ്റെ 4 ടയറുള്ള സ്റ്റാൻ്റുമാണ്.മോഷണം പോയത്. തുടർന്ന് മാനേജർ പിണറായി പാണ്ഡ്യാലമുക്കിലെ ശ്രുതിലയയിൽ എൻ. ഗോപാലൻ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.