എംഡിഎം എ യുമായി യുവാവ് അറസ്റ്റിൽ
ചന്തേര : മാരക ലഹരി മരുന്നായ എംഡിഎം എ യുമായി യുവാവിനെ പോലീസ് പിടികൂടി. ചെറുവത്തൂർകാടങ്കോട് സ്വദേശി വി.പി. മുഹമ്മദ് നവാസിനെ (33) യാണ് ചന്തേര എസ്.ഐ. ജിയോ സദാനന്ദനും സംഘവും അറസ്റ്റു ചെയ്തത് . ചെറുവത്തൂർകാടങ്കോട് കുഴിഞ്ഞടിയിൽ വെച്ചാണ് 1.03 ഗ്രാം മാരക ലഹരി മരുന്നായ എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിലായത്.
