റബ്ബർപാൽ മോഷണംമോഷ്ടാവ് അറസ്റ്റിൽ
പെരിങ്ങോം : റബ്ബർ തോട്ടത്തിലെ ഷെട്ടിൽ സൂക്ഷിച്ച 140 കിലോ തൂക്കം വരുന്ന ഒട്ടുപാൽ മിക്സ് റബ്ബറും മൂന്നു ചാക്കുകളും മോഷ്ടിച്ച പ്രതി പിടിയിൽ. പെരിങ്ങോം വേട്ടുവക്കുന്ന് സ്വദേശി പി.കെ. ജയപ്രകാശിനെ(49) യാണ് എസ്.ഐ. കെ. ഖദീജയും സംഘവും അറസ്റ്റു ചെയ്തത്.
ആലപ്പടമ്പ കൂട്ടപ്പുന്ന യിലെ ഗോവിന്ദൻ നമ്പീശൻ, ദേവകി അമ്മ എന്നിവരുടെ പറമ്പിലെ ഷെഡിലെ സാധനങ്ങളാണ് മോഷണം പോയത്. ഈ മാസം 10 നു രാവിലെ 9നും 12 ന് രാവിലെ 9 മണിക്കുമിടയിലാണ് സംഭവം. തുടർന്ന് തോട്ടം നടത്തിപ്പുകാരനായ പെരിങ്ങോം അമ്പില ഞ്ഞേരിയിലെ വല്യറ വീട്ടിൽ സാബുപോൾ പെരിങ്ങോം പോലീസിൽ പരാതി നൽകി. 14,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത
പെരിങ്ങോം പോലീസ് കേസന്വേഷണത്തിനിടെയാണ് പ്രതിയെ പിടികൂടിയത്.
മോഷണവസ്തുക്കൾ പ്രതി ഒരു കടയിൽ വില്പന നടത്തിയിരുന്നു. ഇതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്, കാസർകോട് ജില്ലയിൽ രാജപുരം അരിങ്കല്ലിലുള്ള ജോസിൻ്റെ റബ്ബർ തോട്ടത്തിൽ നിന്നും 120 അലുമിനിയം ഡിഷും 10 അലുമിനിയം ബക്കറ്റും മോഷ്ടിച്ചതിന് നേരത്തെ രാജപുരം പോലീസ് ജയപ്രകാശിനെ അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
