പെരുമ പുരസ്കാരം പ്രശസ്ത നർത്തകൻ എൻ.വി കൃഷ്ണൻ മാസ്റ്റർക്ക്
.
പയ്യന്നൂർ:യു ഏ ഇ യിലെ കലാ- സാംസ്ക്കാരിക, ജീവകാരുണ്യ രംഗത്ത് സജീവമായ പ്രവർത്തിക്കുന്ന പയ്യന്നൂർകാരുടെ കൂട്ടായ്മ ആയ പയ്യന്നൂർ പെരുമ ദുബായ് ഈ വർഷത്തെ സമഗ്ര സംഭാവനയ്ക്കുള്ള” പെരുമ പുരസ്ക്കാരം” പ്രഖ്യാപിച്ചു. പ്രശസ്ത നർത്തകൻ നാട്യാ ചാര്യ ഗുരു എൻ വി കൃഷ്ണൻ മാസ്റ്ററാണ് ഈ വർഷത്തെപുരസ്ക്കാര ജേതാവ്. നൃത്ത രംഗത്ത് തന്റേതായ പ്രയത്നംകൊണ്ട് നിരവധി ശിഷ്യസമ്പത്ത് സമ്പാദിച്ച്, 76-ാം വയസ്സിലും പുതിയ തലമുറകളിലേക്ക് നൃത്തകല പകർന്നു നൽകി നൃത്ത രംഗത്ത് സജീവ സാന്നിദ്ധ്യമായി പയ്യന്നൂരിന്റെ പെരുമയും നൃത്ത പാരമ്പര്യവും നിലനിർത്തുന്ന കൃഷ്ണൻ മാസ്റ്റരുടെ നൃത്ത രംഗത്തെ സംഭാവനയെ പരിഗണിച്ചാണ്”പെരുമ പുരസ്ക്കാരം” നൽകുന്നുത്.10,001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം . ചടങ്ങിൽ കൃഷ്ണൻ മാസ്റ്ററെ പൊന്നാട അണിയിച്ച്ആദരിക്കും. പയ്യന്നൂർ കോൽക്കളി, കളരിപ്പയറ്റ്,കഥകളി, മോഹിനിയാട്ടം ഭരതനാട്യം
കുച്ചുപ്പുടി എന്നീ രംഗങ്ങളിൽ തന്റെ കഴിവ് തെളിയിച്ച കൃഷ്ണൻമാസ്റ്റർ, ലോക പ്രശസ്ത നർത്തകരായ കലാക്ഷേത്ര രുഗ്മണിദേവി അരുൺഡേൽ, പത്മഭൂഷൺ വി. പിധനഞ്ജയൻ, ശാന്ത ധനഞ്ജയൻ എന്നിവരുടെ ശിഷ്യനാണ്. ചെറുപ്പത്തിലെ കോൽക്കളിയും കളരിപ്പയറ്റും ‘. കഥകളിയും അഭ്യസിച്ച് പ്രീ ഡി ഗ്രി വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് കലാക്ഷേത്രത്തിൽ ചേർന്ന് പഠിച്ച് അവിടെ തന്നെ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. തുടർന്ന് 1986 ൽ പയ്യൂന്നൂരിൽ ഭരതാഞ്‌ജിലി നൃത്തവിദ്യാലയം സ്ഥാപിച്ച് നൃത്തം അഭ്യസിപ്പിച്ചു വരുന്നു.കൃഷ്ണൻ മാസ്റ്റർ അഭ്യസിച്ച കോൽക്കളി കളരിപ്പയറ്റ്, കഥകളി ഭരതനാട്യം തുടങ്ങിയ എല്ലാ കലകളിലും അരങ്ങേറ്റം നടത്തിയത് അനുഗൃഹീതമായ പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര മൈതാനിയിൽ വെച്ചാണ്,കഴിഞ്ഞ വർഷം മുന്ന് തലമുറകളെ ഓർമ്മപ്പെടുത്തി മകൾ സംഘമിത്ര കൊച്ചുമകൾ വൈഗ എന്നിവരോടൊപ്പം നൃത്തം അവതരിപ്പിച്ച് പ്രശംസ പിടിച്ചു പറ്റിയതും ഇതേ ക്ഷേത്ര മൈതാനിയിൽ വെച്ചാണ്. സിനിമാ താരങ്ങളായ മഞ്ജുവാര്യർ, വീനീത് കുമാർ, ഷിജിത് കുമാർ, മുരളി എച്ച്.ഭട്ട്,അനുപമ കൃഷ്ണൻ, വിപിൻ ദാസ് തുടങ്ങിയവരുടെ ഗുരുവാണ് കൃഷ്ണൻ മാസ്റ്റർ. സ്കൂൾ കോളേജ് തല വിജയികളുടെ നീണ്ട നിര തന്നെയുണ്ട്. മാസ്റ്റരുടെ ശിഷ്യഗണത്തിൽ. കലൈമാമണി, കലാരത്നം,ഗുരു ശേഷ്ഠ,പണ്ഡിത സേവ. നൃത്തകലാനിധി,കലാമണ്ഡലം കലാദർപ്പണ,നാട്യ ശ്രീ, നാട്യപൂർണ്ണ., നാട്യമുദ്ര തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങളും കേന്ദ്ര സാംസ്കാരിക വകുപ്പ്, കേരള സംഗീത നാടക അക്കാദമി, ക്ഷേത്ര കലാ അക്കാദമി എന്നീസ്ഥാപനങ്ങളിൽ നിന്ന് ഫെല്ലോഷിപ്പുകളും മാസ്റ്റർക്ക് ലഭിച്ചുട്ടുണ്ട്. കോൽക്കളി ആചാര്യൻ കുഞ്ഞികണ്ണ പൊതുവാൾ മൈത്രി അവാർഡും,കൂടാതെ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്നും വീരശൃംഖലയും ചിറക്കൽ കോവിലകത്ത് നിന്ന് പട്ടും വളയും സമ്മാനിച്ചിട്ടുണ്ട്
.ഭാര്യ ഗീത കൃഷ്ണൻ കലാ രംഗത്ത് സജീവമായി നിൽക്കുന്ന സംഘമിത്ര, അബരിഷ്, മഹേന്ദ്രൻ എന്നിവർ മക്കളാണ്. പുരസ്കാരം നവംബർ അവസാനവാരത്തിൽ പയ്യന്നൂർ ആരാധന ഓഡിറ്റോറിയത്തിൽ വെച്ച് സമ്മാനിക്കുമെന്ന് ഭാരവാഹികളായ പ്രസിഡണ്ട് ശ്രീകുമാർ കാമ്പ്രത്ത്, രക്ഷാധികാരികളായ എ.പി പത്മനാഭ പൊതുവാൾ,പി.യു. മനോഹരൻ ഭാരവാഹികളായസുമിത്രൻ കേളോത്ത്, സ്വരാജ്കുമാർ, സുര്യകുമാർ, ഹരിദാസ് പുത്തലത്ത്
,ജയേഷ്, രവി കെ നായർ, മുരളി അത്തായി, രാജേഷ് വി.പി.എന്നിവർ പങ്കെടുത്തു.
