തലശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഒരാൾ മരിച്ചു

തലശ്ശേരി: ഹുസ്സൻമൊട്ടയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഷാജി (60) യാണ് മരണപ്പെട്ടത്.
കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടസമയത്ത് കാറിൽ എട്ട് പേർ സഞ്ചരിച്ചിരുന്നു.
അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ഗുരുതരാവസ്ഥയിലായിരുന്ന ഷാജിയാണ് പിന്നീട് മരിച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.






