ചീട്ടുകളി എട്ടു പേർ പിടിയിൽ

കണ്ണൂർ: പണം വെച്ച് ചീട്ടുകളി എട്ടു പേരെ പോലീസ് പിടികൂടി. തലശേരി കുന്നോത്തെ അബ്ൾ റസാഖ് (58), അലവിൽ പള്ളിയാംമൂലയിലെ പി.സി സന്ദീപ് (44), ചമ്പാട് അരയാക്കൂലിലെ വിപി ഷബീർ (43), താഴെ ചൊവ്വയിലെ ടി. എൻ.നൗജ്ജിത് (52), മൊറാഴയിലെ ടി.പ്രശാന്ത് (55), കതിരൂരിലെ അനീസ് പി പി (53), ചൊവ്വയിലെ വി. ഷാജി (48), മയ്യിൽ പെരുവണ്ണൂരിലെ വി.പി. ശിഹാബുദ്ദീൻ (40) എന്നിവരെയാണ് എസ്.ഐ. ഇ.കെ.മനോജ് കുമാറും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 9.20 മണിക്ക് താഴെ ചൊവ്വയിൽ വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 6200 രൂപയും പോലീസ് പിടിച്ചെടുത്തു.






