December 5, 2025

യുവതി തീകൊളുത്തി മരിച്ചു

img_5073.jpg

പയ്യന്നൂർ : ഭർതൃമതിയായ യുവതി തീപൊള്ളലേറ്റുമരിച്ചു. കരിവെള്ളൂർ പെരളം കട്ടച്ചേരിയിലെ നിർമ്മാണ തൊഴിലാളി സി. ജയൻ്റെ ഭാര്യ നീതു (35) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ്
സംഭവം. കുട്ടികളെ സ്കൂളിൽ അയച്ച ശേഷമാണ് യുവതി കട്ടച്ചേരിയിലെ വീട്ടിൽ ജീവനൊടുക്കിയത്. കുറച്ചു നാളുകളായി മാനസികാസ്വസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. നീതുവിന് ഒരാൺകുട്ടിയും പെൺകുട്ടിയുമുണ്ട്. ചെറുവത്തൂർ സ്വദേശിനിയാണ്. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger