കെ .സുധാകരൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇലക്ട്രോണിക് വിൽചെയർ വിതരണം ചെയ്തു

.
കെ .സുധാകരൻ എം.പി യുടെ 2024 -25 സാമ്പത്തിക വർഷത്തിലെ ആസ്തി വികസന ഫണ്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയാറ് അംഗപരിമിതർക്ക് 28 ലക്ഷത്തി അറുപതിനായിരം രൂപയുടെ ഇലക്ട്രോണിക് വീൽ ചെയറുകൾ വിതരണം ചെയ്തു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വെച്ച് കെ.സുധാകരൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. കോർപ്പറേഷൻ
ഡെപ്യൂട്ടി മേയർ അഡ്വ: പി. ഇന്ദിര, മുൻ മേയർ അഡ്വ: ടി.ഒ.മോഹനൻ , വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജേഷ് എം. പി , കോർപ്പറേഷൻ കൗൺസിലർ അബ്ദുൽ റസാഖ് കെ. പി , ജില്ല സാമൂഹിക നീതി ഓഫീസർ ബിജു .പി തുടങ്ങിയവർ പങ്കെടുത്തു.






