December 5, 2025

വ്യാപാരിയിൽ നിന്നും ഒന്നര കോടി രൂപ തട്ടിയെടുത്ത ഏഴു പേർക്കെതിരെ കേസ്

img_4457.jpg

കണ്ണൂർ: പഞ്ചസാര മൊത്തവ്യാപാര സ്ഥാപനത്തിൻ്റെ ബിസിനസ്സ് അഭിവൃദ്ധിപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് കണ്ണൂരിലെ വ്യാപാരിയിൽ നിന്നും ഒന്നര കോടി രൂപ വാങ്ങി വഞ്ചിച്ച ഏഴു പേർക്കെതിരെ കോടതി നിർദേശപ്രകാരം ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ കണ്ണോത്തു ചാലിൽ സുപ്രീം ട്രേഡേർസ് എന്ന സ്ഥാപനം നടത്തുന്ന ചൊവ്വയിലെ ടി. സുനീഷിൻ്റെ പരാതിയിലാണ് കണ്ണൂർ കൊറ്റാളി യിലെ അജിത് പുത്തൻപുരയിൽ(55), തലശേരി ടെമ്പിൾ ഗെയിറ്റിന് സമീപത്തെ പി.കെ. അനസ്, മഹാരാഷ്ട്ര ലാത്തൂരിലെ ബുഷാൻ ഹൗസിംഗ് സൊസൈറ്റിയുടെ പ്രൊപ്പറേറ്റർജിക്കാർ കസം ബട്ടവ്യ (64), അഫ്സൽജിക്കാർ കസം ബട്ടവ്യ, കേദാർനാഥ് ജഗന്നാഥ് ബണ്ഡൂവ്, മഹാരാഷ്ട്ര സാംഗ്ലി ബിറൻവാടി യിലെ ദീപക് മോർ , രാജീവ് മോർ എന്നിവർക്കെതിരെ കേസെടുത്തത്. പരാതിക്കാരനും സുഹൃത്ത് പ്രസൂൺ ജയറാമും ചേർന്ന് കണ്ണോത്തുംചാലിൽ നടത്തുന്ന പഞ്ചസാര മൊത്തവ്യാപാര സ്ഥാപനത്തിൻ്റെ ബിസിനസ് അഭിവൃദ്ധി പ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് 2022 മെയ് മാസം മുതൽ പ്രതികൾ പരാതിക്കാരൻ്റെ കണ്ണൂരിലെ എസ്.ബി.ഐബേങ്ക് അക്കൗണ്ടു വഴി ജെ.ജെ. ഏജൻസീസ് എന്ന സ്ഥാപനത്തിൻ്റെ അക്കൗണ്ടിലേക്ക് പലതവണകളായി ഒന്നര കോടി രൂപ അയപ്പിച്ച് പ്രതികൾ പഞ്ചസാര ഇറക്കുമതി ചെയ്യുകയോ നൽകിയ പണം തിരിച്ചു നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger