December 5, 2025

ഗാന്ധിജയന്തി വാരാഘോഷം സമാപിച്ചു

11515856-60a2-423b-8051-b39c51daf6ab.jpg

.

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ഗാന്ധി ജയന്തി വാരാഘോഷ പരിപാടികളുടെ സമാപന ചടങ്ങ് മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകൻ വൈക്കത്ത് നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഗ്രന്ഥാലയം പ്രസിഡണ്ട് എ.കെ.പി. നാരായണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് എറണാകുളം പൂർണോദയ ബുക്ട്രസ്റ്റ് പ്രസിദ്ധീകരിച്ച 7500 രൂപയുടെ ഗാന്ധി സാഹിത്യ പുസ്തകങ്ങൾ എ.കെ.പി. നാരായണൻ ഗ്രന്ഥാലയത്തിന് നൽകി. ഗാന്ധിജയന്തിയോടനുബന്ധിച്ച് യു.പി. , ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സര വിജയികൾക്ക് വൈക്കത്ത് നാരായണൻ മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. റിട്ട. എ.ഇ.ഒ കെ.വി. രാഘവൻ മാസ്റ്റർ,സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് ട്രഷറർ കെ.കൃഷ്ണൻ, രാമകൃഷ്ണൻ കണ്ണോം, ടി. കണ്ണൻ, സജീവ് തിരുമേനി എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ.പി. ദാമോദരൻ സ്വാഗതവും പ്രകാശൻ തെക്കൻ നന്ദിയും പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger