LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

കണ്ണൂര്‍: യുകേ കുഞ്ഞിരാമൻ സ്മാരക സ്തൂപം നശിപ്പിച്ച സംഭവം — സി.പി.എം പ്രതിഷേധം

img_4869.jpg
Spread the love

കണ്ണൂര്‍: നീര്‍വേലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന യുകേ കുഞ്ഞിരാമൻ സ്മാരക സ്തൂപം വംശീയമായി നശിപ്പിച്ച നിലയിൽ.  സ്മാരകത്തിന്റെ ശിലാ വിഭാഗങ്ങൾ ഇടിച്ചു തകർത്ത നിലയിലും ചില ഭാഗങ്ങൾ കരിയോയിൽ ഒഴിച്ച് വികൃതമാക്കിയ നിലയിലും കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാകേഷ് സംഭവസ്ഥലം സന്ദർശിച്ചു.

സംഘ പരിവാറിൽ നിന്നും പള്ളി സംരക്ഷിക്കുന്നത്തിനു വേണ്ടി ജീവൻ സമർപ്പിച്ച രക്ത സാക്ഷിയാണ് യുകെ കുഞ്ഞിരാമനെന്നും ആർ എസ് എസിന്റെ പക ഇപ്പോഴും നില നിൽക്കുന്നുണ്ടെന്നും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാകേഷ്.

കണ്ണൂർ നീർവേലി ആയിത്തര റോഡരികിലായി സ്ഥിതിചെയ്യുന്ന യുകെ കുഞ്ഞിരാമൻ സ്മാരക സ്തൂപം ഇടിച്ചു തകർത്ത നിലയിലും, കരിഓയിൽ ഒഴിച്ച് വികൃതമാക്കിയ നിലയിലും കാണപ്പെട്ടത് സതൂപത്തിന് സമീപമുള്ള കൊടിമരവും പതാകയും നശിപ്പിച്ച നിലയിലുമായിരുന്നു. ശ്രദ്ധയിൽ പെട്ട പ്രദേശവാസികളും സി.പിഎം പ്രവർത്തകരും കൂത്തുപറമ്പ് പോലീസിൽ വിവരമറിക്കുകയായിരുന്നു.

കൂത്തുപറമ്പ് പൊലീസ് സ്ഥലംസന്ദർശിച്ചു. കൂത്തുപറമ്പ് എസിപി കെ.വി പ്രമോദന്റെയും, പോലീസ് ഇൻസ്പെക്ടർ ഗംഗ പ്രസാദിന്റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. മൊബൈൽ ഫോറൻസിക് യൂണിറ്റും, വിരൽ അടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരശേഖരം നടത്തുകയും ചെയ്തു
കെ കെ രാഗേഷിനോടൊപ്പം
സി.പി.എം നേതാക്കളും, പ്രവർത്തകരും സ്ഥലം സന്ദർശിച്ചു .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!