December 5, 2025

ഹൈദരാലി ശിഹാബ് തങ്ങൾ പഠന കേന്ദ്രം ഉദ്ഘാടനം 20 ന്; സ്വാഗതസംഘം രൂപീകരിച്ചു

69f7bd3b-bcc4-47de-83a2-bb72a37af85c.jpg

പഴയങ്ങാടി : ജീവകാരുണ്യ – വിദ്യാഭ്യാസ മേഖലകളിൽ സമാനതകളില്ലാതെ പ്രവർത്തനം നടത്തി കൊണ്ടിരിക്കുന്ന പാണ ക്കാട് കുടുബത്തിൻ്റെ നേതൃത്വത്തിൽ കേരളക്കരയിൽ നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനം മാതൃക പരമാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി.
കാലഘട്ടത്തിന് അനുസരിച്ച് മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്ക ജനവിഭാഗത്തിനെയും സമുദ്ധരിക്കുന്നതിന് വേണ്ടി മുസ്ലിലിഗ് നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനം മാതൃക പരമാണെന്നും ഉണ്ണിത്താൻ പറഞ്ഞു.
വിവിധോദ്ദേശ്യ പദ്ധതികളുമായി പഴയങ്ങാടി ടൗണിൽ ആരംഭിക്കുന്ന ഹൈദറലി ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള സ്വാഗത സംഘം രൂപീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശിലാസ്ഥാപന കർമ്മം ഒക്ടോബർ 20 ന് പഴയങ്ങാടിയിൽ വെച്ച് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കും. മുസ്ലിം ലിഗ് അഖി ലേന്ത്യാ ജനറൽ സിക്രട്ടറി പി.കെ. കുഞ്ഞാലി കുട്ടി മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം രൂപീകരണകൺ വെൻഷൻ്റെ ഉത്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു.
ചടങ്ങിൽ കല്യാശ്ശേരി നിയോജക മണ്ഡലംമുസ്ലിം ലിഗ് പ്രസിഡണ്ട് എസ്.കെ. പി. സക്കരിയ്യ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ :അബ്ദുൽ കരിം ചേലേരി മുഖ്യപ്രഭാഷണം നടത്തി.
നിയോജക മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി പി.വി. ഇബ്രാഹിം മാസ്റ്റർ,
ജില്ലാ ലീഗ് വൈ: പ്രസിഡണ്ട് കെ.വി. മുഹമ്മദാലി, കായിക്കാരൻ സയ്യിദ്, ഗഫൂർ മാട്ടൂൽ , മുസ്തഫ കടന്ന പ്പള്ളി, അസ്ലം കണ്ണപ്പുരം, എ.പി. ബദുറുദ്ദിൻ , കൊട്ടില മുസ്തഫ,ശിഹാബ് ചെറുകുന്നോൻ, ടി.പി. മുസ്തഫ, റാഫി ചെറുതാഴം, കെ.സൈനുൽ ആബിദ്, ജംഷീർ ആലക്കാട്, കെ.പി. അബ്ദുള്ള ഹാജി, എ. ഫായിസ , ഒടിയിൽ റഷീദ . എ സി അബ്ദുറഹിമാൻ , കെ. അബ്ദുൽ ഖാദർ, കെ.ഷുക്കൂർ എന്നിവർ സംബന്ധിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger