പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു.

കൂടാളി : പോസ്റ്റ് ഓഫീസിന് സമീപം ഷൈജു നിവാസിൽ കൃഷ്ണന് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് ആറിന് കൂടാളി യുപി സ്കൂളിന് സമീപത്താണ് സംഭവം. കാലിനും കൈയ്ക്കും മുറിവേറ്റിട്ടുണ്ട്.
ചാലോട് ആശുപത്രിയിൽ ചികിത്സ തേടി. കാട്ടുപന്നി ഇറങ്ങിയതറിഞ്ഞ് നാട്ടുകാർ ഭീതിയിലാണ്






