നഗരസഭാശുചീകരണ തൊഴിലാളികളെ ആദരിച്ചു
തളിപ്പറമ്പ : നഗരസഭ
സ്വച്ഛത ഹി സേവ – ശുചിത്വോൽസവം – 2025 ൻ്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയുടെയും തളിപ്പറമ്പ റി ക്രിയേഷൻ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ കല്ലീങ്കൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റിക്രിയേഷൻ ക്ലബ്ബ് പ്രസിഡന്റ് മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി രാജേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി കെ, ക്ലീൻ സിറ്റി മാനേജർ എ. പി. രഞ്ജിത്ത് കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു . റിക്രീയേഷൻ എക്സിക്യൂട്ടീവ് അംഗം അനിൽ നന്ദിയും പറഞ്ഞു. അറിയിച്ചു. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, നഗരസഭ ശുചീകരണ തൊഴിലാളികൾ, റിക്രിയേഷൻ ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
