October 24, 2025

ശുചീകരണ തൊഴിലാളികളെ ആദരിച്ചു

7449207e-1717-4e7b-8faf-dd732e7a6297.jpg

.

പയ്യന്നൂർ:സ്വച്ഛതാ ഹി സേവ 2025 ‘സ്വച്ചോത്സവ്’ ന്റെ ഭാഗമായി പയ്യന്നൂർ റോട്ടറി ക്ലബ്ബ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ വി. ജി.നായനാർ പരിപാടി ഉദ്ഘാടനം ചെയ്തു . പയ്യന്നൂർ റോട്ടറി പ്രസിഡന്റ് പി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് രമേഷ് കുമാർ, സ്വാഗതം പറഞ്ഞു. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ശ്രീമതി മോളി, ഡോക്ടർ അനിൽകുമാർ , സുവർണ്ണൻ പി പി , ബാബു പള്ളയിൽ, കമലാക്ഷൻ മേലേടത്ത് , അഡ്വക്കേറ്റ് എം എം ആന്റോ, വിനയ പ്രഭു, കെ പി പ്രഭാകരൻ , അനിൽ പ്രഭു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ വി.എൻ. പ്രമോദ് നന്ദിയും പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger