ഗാന്ധി ജയന്തി ദിനത്തിൽഗാന്ധി പ്രതിമ സ്കൂളിന് സമർപ്പിച്ചു
പയ്യന്നൂർ: കോറോം മുക്കോത്തടം എൽ പി സ്കൂളിൽ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയുടെ 156-ാം ജന്മദിനമായ ഒക്ടോബർ രണ്ട് സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രശസ്ത ശില്പി ജനാർദ്ദനൻ കരിവെള്ളൂർ നിർമ്മിച്ച ഹെഡ്മിസ്ട്രസ് ഏ.വി. ജലജയുടെ വകയായുള്ള ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ സ്കൂളിന് സമർപ്പിച്ചു. പി ടി എ പ്രസിഡണ്ട് അഡ്വ: അജിത്ത് കുമാർ പ്രതിമ അനാച്ഛാദനം ചെയ്തു. പൂർവ്വ വിദ്യാർഥി സംഘടനാ പ്രതിനിധി സി നാരായണൻ ,മദർ പി ടി എ പ്രസിഡണ്ട് രമ എ എന്നിവർആശംസകൾ നേർന്ന്സംസാരിച്ചു. രക്ഷിതാക്കളും, കുട്ടികളും, സ്കൂൾ ജീവനക്കാരും, പി ടി എ അംഗങ്ങളും ചേർന്ന് ഗാന്ധി ശില്പത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ ഹെഡ്മിസ്ട്രസ് എ വി ജലജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം വി പ്രീത നന്ദിയും പറഞ്ഞു. മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.
ഗാന്ധിജിയുടെ ആശയങ്ങൾ പുതുതലമുറയ്ക്ക് പ്രചോദനമായി തുടരണം എന്ന സന്ദേശത്തോടെയാണ് പരിപാടി സമാപിച്ചത്.
