വീട്ടിൽ സൂക്ഷിച്ച ഏഴ് പവനും റാഡോ വാച്ചും പണവും കവർന്നു
കാഞ്ഞങ്ങാട് : വീട്ടിൽ സൂക്ഷിച്ച ഏഴ് പവൻ്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ റാഡോ വാച്ചും 5000 രൂപയും മോഷണം പോയെന്ന പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വടകര മുക്കിലെ റഹ്മത്ത് മൻസിലിലെ കെ.റജിലയുടെ പരാതിയിലാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലായ് 24നും 27നു മിടയിൽ പരാതിക്കാരിയുടെ ഉമ്മയുടെ പടന്നക്കാട്ടെ വീട്ടിലെ മേശയിൽ സൂക്ഷിച്ച സ്വർണ്ണവും റാഡോ വാച്ചും പണവുമാണ് മോഷണം പോയത്. കാഞ്ഞിരപൊയിലിലെ സുഹറ, അബ്ദുൾ ലത്തീഫ് എന്നിവർ മോഷ്ടിച്ചതായി സംശയിക്കുന്നുവെന്ന് ഹൊസ്ദുർഗ്
പോലീസിൽ നൽകിയപരാതിയിൽ പറയുന്നു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി
