പെരുമ്പ റെയ്ഞ്ച്തദ് രീബും ജീലാനി, ശൈഖാനി അനുസ്മരണവും നടത്തി
വെള്ളൂർ:പെരുമ്പ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നാലാം തദ് രീബും ജീലാനി,ശൈഖാനി അനുസ്മരണവും ചേനോം മമ്പഉൽ ഉലൂം മദ്റസയിൽ നടന്നു.ജില്ലാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരി അധ്യക്ഷത വഹിച്ചു.റെയ്ഞ്ച് വൈ:പ്രസിഡണ്ട് ഷറഫുദ്ദീൻ ഫൈസി പെരുമ്പ ഉദ്ഘാടനം ചെയ്ത.പരീക്ഷ ബോർഡ് ചെയർമാൻ ഒ.ടി.എ.
അസീസ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഹാഫിള് നൗരിഷ്
ഖിറാഅത്ത് നടത്തി.
ടി.കെ.അബ്ദുസ്സലാം മൗലവി മോഡൽ ക്ലാസിനും മുഹമ്മദ് ആഷിഖ് നിസാമി ജനറൽ ടോക്കിനും നേതൃത്വം നൽകി.
സഫ് വാൻ ഫൈസി, കബീർ അസ്ഹരി, ഷറഫുദ്ദീൻ ലത്തീഫി, ഇബ്റാഹിം മുത്തത്തി എന്നിവർ മുനാഖശ അവതരിപ്പിച്ചു.
ഒ.ടി.സാജിദ്,നൂറുദ്ദീൻ ദാരിമി,ലുഖ്മാൻ അസ് അദി,വി.കെ.പി. ഇസ്മായിൽ ഹാജി, അലവി അരവഞ്ചാൽ
സംബന്ധിച്ചു.
കെ.പി.മുസ്തഫ സ്വാഗതവും മഷ്ഹൂറലി ഫൈസി നന്ദിയും പറഞ്ഞു.
