പ്രകാശനം ചെയ്തു
പയ്യന്നൂർ : ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന് വരുന്ന നവരാത്രി മഹോത്സവ സംഗീതോത്സവത്തിൻ്റെ സമാപനവും ആരാധന മഹോത്സവത്തിനുള്ള നോട്ടീസ്, ബുക്ക്ലറ്റ് എന്നിവയുടെ പ്രകാശനവും ക്ഷേത്ര കല്യാണമണ്ഡപത്തിൽ നടന്നു. പയ്യന്നൂർ ഡി വൈ എസ് പി കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. നോട്ടീസ്, ബുക്ക്ലെറ്റ് എന്നിവയുടെ പ്രകാശനം ചലച്ചിത്ര താരം കെ യു മനോജ് നിർവ്വഹിച്ചു. നവീൻ വി വി, അത്തായി വിജയൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ എ വി മാധവ പൊതുവാൾ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ വി പി സുമിത്രൻ, എ.കെ രാജേഷ് ,രഘു കലിയന്തിൽ, പ്രകാശ് ബാബു. കെ.വി, ശ്രീനിവാസൻ കാമ്പ്രത്ത്, രാജു അത്തായി, വി എ കലേഷ്, ആഘോഷ കമ്മിറ്റി ഭാരവാഹികളായ വി.പി സുരേഷ്, യു.കെ. മനോഹരൻ, ടി എ രഞ്ജിനി എന്നിവർ സംസാരിച്ചു. വർക്കിംഗ് ചെയർമാൻ അനിൽ പുത്തലത്ത് സ്വാഗതവും, എക്സിക്യൂട്ടീവ് ഓഫിസർ കെ.പി സുനിൽകുമാർ നന്ദിയും പറഞ്ഞു.
