കമ്പവലി മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു.

പരിയാരം: കമ്പവലി മത്സരത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് മരണപ്പെട്ടു.
ഡി.വൈ.എഫ്.ഐപരിയാരം തിരുവട്ടൂര്‍ മേഖലാ സെക്രട്ടറിയും സിപിഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ പി.വി.രതീഷ്(34)ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി 8.30 മണിയോടെ പാച്ചേനിയിലായിരുന്നു സംഭവം. കുഴഞ്ഞുവീണ യുവാവിനെനാട്ടുകാർ
ഉടൻ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചിരുന്നു. ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ മരണപ്പെട്ടു.
അനുപമയാണ് ഭാര്യ.
രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പാച്ചേനിയുപി സ്കൂളില്‍ പൊതുദര്‍ശനം.
വൈകുന്നേരം 3 മണിക്ക് പാച്ചേനി പൊതുശമ്ശാനത്തില്‍ സംസ്കാരം .






