അമ്പതാണ്ടിൻ്റെ ഓർമ്മകളുമായി സ്റ്റഡി സർക്കിൾ പ്രവർത്തകർ ഒത്തു കൂടി
കടമ്പേരി: അമ്പതാണ്ടിൻ്റെ ഓർമ്മകളുമായി ജില്ലയിലെ സ്റ്റഡി സർക്കിൾ പ്രവർത്തകർ ഒത്തു കൂടിയിരുന്നു. യുക്തി മാതൃഭൂമി സ്റ്റഡി സർക്കിൾ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കടമ്പേരി യുക്തി മന്ദിരത്തിലാണ് ആദ്യകാല സംഘാടകരും, ജില്ലാതല നേതൃനിരയും, വിവിധ യൂണിറ്റുകളിൽ പ്രവർത്തിച്ചവരും ഒത്തുചേർന്നത്.
പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ. എം.പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ഡോ. വി.പി. രാഘവൻ മുഖ്യപ്രഭാഷണം നടത്തി. രാമകൃഷ്ണൻ കണ്ണോം ആദരഭാഷണം നടത്തി.
കെ. രാഘവ പൊതുവാൾ പത്രപ്രവർത്തക പുരസ്കാര ജേതാവ്, മാതൃഭൂമി ലേഖകൻ ഒ.കെ. നാരായണൻ നമ്പൂതിരി, ഗോപുരം കൈയെഴുത്ത് മാസികാ ശില്പി എ.കെ. ദിനേശ് കുമാർ എന്നിവർക്ക് ആദരവ് നൽകി. പി. ഹരിശങ്കർ സ്വാഗതവും പറഞ്ഞു.
മുൻ ജില്ലാ പ്രസിഡൻ്റ്മാരായ പി. ഹരിശങ്കർ, രാമകൃഷ്ണൻ കണ്ണോം, എം.പി. തിലകൻ, ഐ.വി. കുഞ്ഞിരാമൻ, രാജൻ കോരമ്പേത്ത്, പി.വി. ഉണ്ണികൃഷ്ണൻ, പി.കെ. രാധാകൃഷ്ണൻ, ടി. രമേശൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അനുഭവങ്ങൾ പങ്കുവെച്ചവർ: എ.ആർ. ജിതേന്ദ്രൻ, പി.കെ. ശ്രീപ്രകാശ്, ടി.വി. ഉണ്ണികൃഷ്ണൻ, പി. രവി, രവീന്ദ്രൻ കണ്ണോത്ത്, മധു തായിനേരി, ഒ.വി. ഗണേശൻ, ടി. നാരായണൻ, സി. ചന്ദ്രശേഖരൻ, ഇ.വി. സുരേശൻ, സി.വി. മോഹനൻ, ബാബു പാന്തോട്ടം, എ.വി. ഗണേശൻ, താവം ഗംഗാധരൻ, കരുണാകരൻ അർച്ചന, പ്രഭാകരൻ ഞാററുവയൽ, സവിതാലയം ബാബു, വേണുഗോപാലൻ തിലാന്നൂർ, രവി നിടിയേങ്ങ, അലവിൽ ജി. പവിത്രൻ, രമേശൻ കടന്നപ്പള്ളി എന്നിവർ.
