November 2, 2025

എം ഡി എം എ യും കഞ്ചാവുമായി ദന്ത ഡോക്ടർ പിടിയിൽ

5d4b7aa7-5ac3-47a7-b437-d5656cb17d65.jpg

മേൽപ്പറമ്പ്. കാറിൽ കടത്തുകയായിരുന്ന 3.28 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎം എ യും10.65 ഗ്രാം കഞ്ചാവും പിടികൂടിയ സംഭവത്തിൽ ഓടി രക്ഷപ്പെട്ട ദന്ത ഡോക്ടർ പിടിയിൽ . കാസറഗോഡ് ദന്തൽ ക്ലീനിക്ക് നടത്തുന്ന കരിവെളളൂർ ഗവ.ആശുപത്രിക്ക് സമീപത്തെ ഡോ.വി.പി.മുഹമ്മദ് സുനീറിനെ (32) യാണ് മേൽപ്പറമ്പ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസും ഡാൻസാ ഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗർകോരൻകുന്ന് മൊട്ടയിലെ ബി. എം. അഹമ്മദ് കബീറിനെ (36) പോലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന കാസറഗോഡ്ദന്തൽ ക്ലീനിക്ക് നടത്തുന്ന ഡോ. വി.പി.മുഹമ്മദ് സുനീർ പോലീസിനെ കണ്ട് കാർ മറ്റൊരു വാഹനത്തിലിടിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
മേൽപ്പറമ്പ് പോലീസും ഡാൻസാഫ്സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചട്ടഞ്ചാൽ ജംഗ്ഷനിൽ വെച്ച് കെ എൽ 14.വൈ.9871 നമ്പർ കാറിൽ കടത്തുകയായിരുന്ന എംഡിഎം എ യും കഞ്ചാവും പോലീസ് പിടികൂടിയത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger