ഫോൺ സംഭാഷണം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിന് കേസ്
എടക്കാട്: വ്യക്തിപരമായി സംസാരിച്ച ഫോൺ സംഭാഷണം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മാവിലായി ഐവർ കുളം സ്വദേശി എ. അനീഷ് കുമാറിൻ്റെ പരാതിയിലാണ് ആലക്കാട് ശ്രീ മുത്തപ്പൻ മടപ്പുര ഭാരവാഹി ഏച്ചൂർ കരുണ നിവാസിൽ വിനോദനെതിരെ എടക്കാട് പോലീസ് കേസെടുത്തത്. ഈ മാസം 6 ന് ആണ് പരാതിക്കാസ്പദമായ സംഭവം. പ്രതി ഭാരവാഹിയായുള്ള ആലക്കാട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുടെ സമാപനം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തിന് പരാതിക്കാരൻ വ്യക്തിപരമായി സംസാരിച്ച ഫോൺ സംഭാഷണം പ്രതി സമൂഹമാധ്യമത്തിൽ സ്പർദ്ദയും ലഹളയും ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
