മാഹിമദ്യവുമായി പിടിയിൽ
തലശേരി: സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 കുപ്പി മാഹിമദ്യവുമായി പ്രതിപിടിയിൽ. തമിഴ്നാട് തിരുനെൽവേലി കളക്കാട്കീല കരുവേലൻ കുളം സ്വദേശി ആർ. ശെൽവരാജിനെ (52)യാണ് എസ്.ഐ.പി പി ഷമീലും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 5.10 മണിയോടെ തിരുവങ്ങാട് കണ്ടിക്കൽ വെച്ചാണ് കേരളത്തിൽ വില്പന നിരോധിച്ച മാഹിമദ്യവുമായി പ്രതി പിടിയിലായത്: മദ്യം കടത്താൻ ഉപയോഗിച്ച ടി.എൻ. 72.സി.ടി. 7837 നമ്പർ സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.
