നേത്ര പരിശോധന ക്യാമ്പ് നടത്തി

പയ്യന്നൂർ:കോറോം മുത്തത്തി എസ് വി യു പി സ്കൂളിൽ ” റോട്ടറി ഹെറിറ്റേജ് സിറ്റി പയ്യന്നൂർ, ദ പയ്യന്നൂർ ഐ ഫൗണ്ടേഷൻ , സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അനിൽകുമാർ എം ജി യുടെ അധ്യക്ഷതയിൽ പ്രധാനാധ്യാപകൻ സി കെ സുരേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഐ ഫൗണ്ടേഷൻ പി ആര്‍ ഓ രതീഷ് പദ്ധതി വിശദീകരണം നടത്തി. റോട്ടറി ക്ലബ്ബ് പ്രോഗ്രാം ചെയർമാൻ രഞ്ജിത്ത്
ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സതി ടീച്ചർ നന്ദിയും പറഞ്ഞു.






