പോക്സോ കേസ് കൊടുത്ത വിരോധം വീടിന് നേരെ അക്രമം

കൂത്തുപറമ്പ് : പോക്സോ കേസ് കൊടുത്ത വിരോധത്തിൽ വീട്ടമ്മയെ ലൈംഗീക ചുവയോടെ ആംഗ്യം കാണിക്കുകയും ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തി ജനൽഗ്ലാസ് തകർക്കുകയും ചെയ്തുവെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. കൂത്തുപറമ്പ് പന്നിയോറയിലെ മേലേരി ഹൗസിൽ അനീഷ് ചാലി (33)ക്കെതിരെയാണ് കേസെടുത്തത്. പന്നിയോറ യിലെ 34 കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 23 ന് ആണ് പരാതിക്കാസ്പദമായ സംഭവം. വീടിൻ്റെ ജനൽ ഗ്ലാസ് കല്ലെറിഞ്ഞ്തകർത്തതിൽ 2000 രൂപയുടെ നഷ്ടവും സംഭവിച്ചു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി






