LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പ്രഥമ കെ വി വേണുഗോപാലൻ സ്മാരക കായിക പ്രതിഭ പുരസ്കാരം സരോജിനി തോലാട്ടിന്

1088c0af-7dd9-484e-b2c8-47b5b2a766eb.jpg
Spread the love

പയ്യന്നൂർ :
പയ്യന്നൂർ ഷട്ടിൽ ബാഡ്മിന്റൺ ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ കെ വി വേണുഗോപാലിൻ്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ഏർപ്പെടുത്തുന്ന പ്രഥമ കെ വി വേണുഗോപാലൻ സ്മാരക കായിക പ്രതിഭ പുരസ്കാരം സരോജിനി തോലാട്ടിന് നൽകും. മാസ്റ്റേറ്റേഴ്സ് അത്‌ലറ്റിക് മേഖലയിൽ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ രാജ്യത്തിനു വേണ്ടി കൈവരിച്ച നിരവധി നേട്ടങ്ങളാണ് സരോജിനിയെ പുരസ്കാരത്തിന് അർഹയാക്കിയത്. 10,001 രൂപയും മൊമൻ്റോയും അടങ്ങുന്നതാണ് പുരസ്കാരം.
പയ്യന്നൂരിലെ കായിക – സാമൂഹ്യ മേഖലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു മൂന്ന് വർഷം മുമ്പ് വിട പറഞ്ഞ കെ വി വേണുഗോപാലൻ.
പയ്യന്നൂർ സി ആർഎം ഇൻഡോർ കോർട്ടിൽ 28 ന് നടക്കുന്ന രണ്ടാമത് കെ വി വേണുഗോപാലൻ മെമ്മോറിയൽ ഉത്തരകേരള പ്രൈസ് മണി ഷട്ടിൽ ബാഡ്മിൻ്റൻ ടൂർണ്ണമെൻ്റ് വേദിയിൽ പുരസ്കാരം സമ്മാനിക്കും.
28ന് ഞായറാഴ്ച വൈകുന്നേരം മൂന്നിന് മത്സരം ആരംഭിക്കും. 90 + കമ്പയിൻഡ് എയ്ജ് വിഭാഗത്തിൽ നടത്തുന്ന ടൂർണ്ണമെന്റിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. വൈകുന്നേരം 4.30ന് പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺകെ വി ലളിത ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. പയ്യന്നൂർ ഷട്ടിൽ ബാഡ്മിന്റൻ ഫ്രണ്ട്‌സ് രക്ഷാധികാരി കെ വി ഹരിദാസ് അധ്യക്ഷനാകും. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. അകാലത്തിൽ പൊലിഞ്ഞു പോയ ബാഡ്മിൻ്റൺ താരങ്ങളായിരുന്ന കെ പ്രകാശൻ, പി വി പ്രസാദ്, കെ മധുസൂദനൻ, എ പി അബ്ദുൾ സലാം ഹാജി, പി സതീശൻ എന്നിവരെയും ചടങ്ങിൽ അനുസ്‌മരിക്കും.
നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി ബാലൻ, കൗൺസിലർ മണിയറ ചന്ദ്രൻ എന്നിവർ ആശംസകളർപ്പിക്കും.
ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 7000 രൂപയും ട്രോഫിയും സെമി ഫൈനലിൽ എത്തുന്നവർക്ക് 2000 രൂപ വീതവും ട്രോഫിയും സമ്മാനമായി നൽകും. വാർത്ത സമ്മേളനത്തിൽ കെ. വി. ഹരിദാസ് , എൻ വി ഫൽഗുനൻ, നൗഷാദ് വെള്ളൂർ, ടി രതീഷ് കുമാർ, സി ടി രവി, എ വി ഹരിദാസ്, ബേബി മാത്യു എന്നിവർ പങ്കെടുത്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!