പിലാത്തറ കോ- ഓപ്പ് കോളേജിൽഎൻ.എസ് എസ്മിനി പാർക്ക് ഉദ്ഘാടനം ചെയ്തു

പിലാത്തറ :പിലാത്തറ കോ- ഓപ്പറേറ്റീവ് ആർട്സ് ആൻറ് സയൻസ് കോളേജ് സൗന്ദര്യ വൽകരണത്തിന്റെ ഭാഗമായി നാഷണൽ സർവ്വീസ് സ്കീന്റെ നേതൃത്വത്തിൽ നിർമ്മിച്ച
പൂന്തോട്ടവും ഇരിപ്പടങ്ങളും അടങ്ങിയ
മിനി പാർക്ക് “തനതിടം ” ഭരണസമിതി ചെയർമാൻ ഐ വി ശിവരാമൻ
ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. കെ.എം. പ്രസീദ്
അധ്യക്ഷനായി. മാനേജിങ് ഡയറക്ടർ വിജയൻ അടുക്കാടൻ, സെക്രട്ടറി എം.സജേഷ്, ഒ.കെ. നാരായണൻ നമ്പൂതിരി, യൂണിയൻ സെക്രട്ടറി പി.സി. അഭിനന്ദ് എന്നിവർ സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുബിൻ കുമാർ സ്വാഗതവും വോളണ്ടിയർ സെക്രട്ടറി എം.ഷൈബിൻ നന്ദിയും പറഞ്ഞു.






