മൈ ഗോൾഡ് സ്വർണ്ണ തട്ടിപ്പ് മൂന്നു കേസുകൂടി

മട്ടന്നൂർ. സ്വർണ്ണം വാങ്ങിയ ശേഷം പണം നൽകാതെ സ്ഥാപനം പൂട്ടി വഞ്ചിച്ചുവെന്ന മൂന്നു പരാതിയിൽ കൂടി മൈഗോൾഡ്ജ്വല്ലറി ഉടമകൾക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു. 6, 07, 550 രൂപ വിലമതിക്കുന്ന 65. 370 ഗ്രാം സ്വർണ്ണം വാങ്ങി വഞ്ചിച്ചുവെന്ന മട്ടന്നൂർ ഇല്ലത്തു മൂലയിലെ പി. റഫീന യുടെ പരാതിയിലും ,10,06, 100 രൂപ വിലമതിക്കുന്ന 103. 460ഗ്രാം സ്വർണ്ണാഭരണങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പഴശി ഉരുവച്ചാലിലെ എം.ഷെരീഫയുടെ പരാതിയിലും 3,83,200 രൂപ വിലവരുന്ന 40.470 ഗ്രാം സ്വർണ്ണാഭരണങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന കൊളേരി കീച്ചേരിയിലെ ടി. റൈഹാനത്തിൻ്റെ പരാതിയിലുമാണ് മട്ടന്നൂരിലെ മൈഗോൾഡ് സ്ഥാപന ത്തിൻ്റെ പാർട്ണർമാരും മറ്റു കൂട്ടാളികളുമായ തഫ്സീർ,ഫാസില , ഹാജിറ ,ഹംസ, ഫഹദ് ,ഷംസീർ എന്നിവർക്കെതിരെ പോലീസ്കേസെടുത്തത്.






