ചേലേരി-കണ്ണാടിപ്പറമ്പ് മേഖലയിൽ കുറുനരി ആക്രമണം.

ചേലേരി–കണ്ണാടിപ്പറമ്പ് മേഖലയിൽ കുറുനരി ആക്രമണം.
രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ടോടെയാണ് സംഭവം.
പാട്ടയം, തെക്കേക്കര, എടക്കൈത്തോട്, മാലോട്ട് ഭാഗങ്ങളിൽ ഉള്ളവർക്കാണ് കുറുനരിയുടെ കടിയേറ്റത്. അഞ്ച് പേരെ ജില്ലാ ആശുപത്രിയിലും കണ്ണിന് കടിയേറ്റ വയോധികനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.






