LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

img_0295-1.jpg
Spread the love

കണ്ണൂർ തലശേരിയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. മലയാളിയായ മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബീഹാർ ദുർഗാപുർ സ്വദേശി ആസിഫ്, പ്രാണപൂർ സ്വദേശി സാഹബൂൽ എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

തലശേരി റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ വെച്ചാണ് കണ്ണൂർ സ്വദേശിനിയായ യുവതിയെ പ്രതികൾ മൂന്ന് പേരും കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. പീഡനശേഷം യുവതി നടന്നുപോയി റെയിൽവെ ട്രാക്കിൽ ഇരിക്കുകയായിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്നവർ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.

യുവതിയുടെ ആരോഗ്യനില ഭേദമായതിന് ശേഷമാണ് പൊലീസ് മൊഴിയെടുക്കാൻ എത്തിയത്. അതിന് ശേഷമായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇനിയും രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!