“കൊയ്ത്തുത്സവവും പുത്തരിപ്പായസവും “

രാമന്തളി :കുന്നരു നീലകരച്ചാൽ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ നിർവ്വഹിച്ചു. പണ്ണേരി രമേശൻ അധ്യക്ഷത വഹിച്ചു. രാമന്തളിപഞ്ചായത്ത് പ്രസിഡണ്ട് വി. ഷൈമ മുഖ്യാതിഥിയായി. തരിശുരഹിത പഞ്ചായത്ത് എന്ന പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി രാമന്തളി കൃഷിഭവന്റെയും സഹകരണത്തോടെ ഏഴ് ഏക്കറോളമാണ് നെൽകൃഷി ചെയ്തത്. ഇപ്രാവശ്യം കൃഷി ചെയ്ത അരി ഉപയോഗിച്ചുള്ള പുത്തരി പായസവും വിതരണം ചെയ്തു. ചടങ്ങിൽ വെച്ച് നീലകരച്ചിൽ പാടശേഖര സമിതിയിലെ മുതിർന്ന കർഷകൻ മുട്ടിൽ ഗോപാലനെ ആദരിച്ചു. ചടങ്ങിൽ വി.പ്രമോദ്, വി.ടി വിജയൻ, വി.വി ഉണ്ണിക്കൃഷ്ണൻ, കൃഷി അസിസ്റ്റൻറ് സവിത വി എന്നിവർ ആശംസകൾ നേർന്നു.ബാലൻ അരയമ്പത്ത് സ്വാഗതവും, പി.പത്മനാഭൻ നന്ദിയും പറഞ്ഞു






