പയ്യന്നൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ധർണ്ണ നടത്തി

പയ്യന്നൂര്‍ഃ കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ടും,തൊഴിൽ സുരക്ഷ എന്നാവശ്യമുന്നയിച്ചുകൊണ്ടും, 2020 ലെ ദേശിയവിദ്യാഭ്യാസം നയം റദ്ദ് ചെയ്യുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടും കെ.എസ്.ടി.എ നേതൃത്വത്തില്‍ സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തുന്ന സമരത്തിന്ടെ ഭാഗമായി പയ്യന്നൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.ധർണ്ണ സമരം കെ.എസ്.ടി. എ ജില്ല ജോ: സെക്രട്ടറി കെ.പി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പി.സരിത അദ്ധ്യക്ഷത വഹിച്ചു.കെ. ഭരതൻ, കെ.രാജിവൻ, കെ.വി ശ്രീലത, എം.രാജേഷ്, വി.വി. ബിജു കെ.ജയാനന്ദൻ |ഇ സുരേശൻ എന്നിവർ സംസാരിച്ചു.






