LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

താജുൽ ഉലമ ഉള്ളാൾ തങ്ങൾ 12-ാം ഉറൂസ് 23ന് ചൊവ്വാഴ്ച കൊടിയേറും

9a982fd3-cf8c-4afc-8c2b-4f244829251d.jpg
Spread the love

പയ്യന്നൂർ: സമസ്‌ത പണ്ഡിത സഭയുടെ പ്രസിഡൻ്റ് മൂന്നൂറിലേറെ മഹല്ലുകളുടെ ബാസി തുടങ്ങിയ
നിലകളിൽ ഏഴു പതിറ്റാണ്ട് കാലം സമുദായത്തിന് ആർജ്ജവ നേത്യത്വം നൽകിയ താജുൽ ഉലമ സയ്യിദ് അബ്ദുൽ റഹ്മ‌ാൻ അൽബുഖാരി ഉള്ളാൾ തങ്ങളുടെ 12-ാ മത് ഉറൂസിനും സനദ് ദാന സമ്മേളനത്തിനും സെപ്‌തംബർ 23-ന് എട്ടിക്കുളത്ത് തുടക്കമാകും. മൂന്ന് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറകിൻ്റെ വിജയത്തിന് താജുൽ ഉലമ നഗരിയിൽ ഒരുക്കങ്ങൾ പൂർത്തിയായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിശ്വാസി സമൂഹത്തെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പരിപാടിക്ക് തുടക്കം കുറിച്ച് വിവിധ മഖ്‌ബറകളിൽ നടക്കുന്ന സിയാറത്തിന് സയ്യിദ് ജുനൈദ് അൽ ബുഖാരി കൊയിലാണ്ടി സയ്യിദ് അബ്ദുൽ റഹ്‌മാൻ മശ്ഹൂദ് അൽ ബുഖാരി, സയ്യിദ് ശാഫിഈ ബാഅലവി, സയ്യിദ് മശ്ഹൂർ ഇമ്പിച്ചി തങ്ങൾ, സയ്യിദ് ഹൈട്രസ് തങ്ങൾ, സയ്യിദ് ജുനൈദ് അൽബുഖാരി മാട്ടൂൽ, സയ്യിദ് മുസ്‌അബ് അൽബുഖാരി, സയ്യിദ് ഇസ്മാഈൽ ഹാദി തങ്ങൾ പാനൂർ, സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര എന്നിവർനേതൃത്വം നൽകും. 3 മണിക്ക് കർണാടകയിൽ നിന്നുള്ള സന്തൽ വരവിന് സ്വീകരണം ഒരുക്കും. 4 മണിക്ക് നടക്കുന്ന താജുൽ ഉലമ മഖ്ബറ സിയാറത്തിനും പതാക ഉയർത്തലിനും സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽബുഖാരി നേതൃത്വം നൽകും.

5 മണിക്ക് ഉദ്ഘാടന സമ്മേളനം സയ്യിദ് സൈനുൽ ആബിദ് തങ്ങൾ മദനി കാജൂറിൻ്റെ പ്രാർത്ഥനയോടെ ആരംഭിക്കും. സ്വാഗതസംഘം ചെയർമാൻ പട്ടുവം കെപി അബൂബക്കർ മുസ് ലിയാരുടെ അധ്യക്ഷതയിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. കെ പി ഹുസൈൻ സഅദി കെ സി റോഡ്, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, മുസ്‌തഫ ദാരിമി കടാങ്കോട് പ്രഭാഷണം നടത്തും.
വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന ഹിജ്റ എക്സ്‌പെഡിഷൻ ദൃശ്യാവിഷ്‌കാരം മുഹമ്മദ് ബശീർ മദനി നീലഗിരിയുടെ അധ്യക്ഷതയിൽ പി കെ അലിക്കുഞ്ഞി ദാരിമി ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി കൊല്ലം പ്രഭാഷണം നടത്തും. ഡോ യു ടി ഇഫ്ത‌ികാർ പരീദ് മുഖ്യാഥിതിയായിരിക്കും.

24 ന്ബുധനാഴ്ച രാവിലെ 5.30ന് മൗലിദ് ജൽസക്ക് സയ്യിദ് ജുനൈദ് അൽബുഖാരി കൊയിലാണ്ടി, എംകെ ദാരിമി വഴിക്കടവ് നേതൃത്വം നൽകും.

8 മണിക്ക് മഹ്ളറതുൽ ബദരിയ്യ നടക്കും. സയ്യിദ് ഹിബതുല്ല അഹ്‌സനി മൾഹർ പ്രാർത്ഥന നടത്തും. സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങൾ അടിപ്പാലം നേതൃത്വം നൽകും. അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ
ഉദ്ബോധനം നടത്തും.
10 മണിക്ക് നടക്കുന്ന ദലീഇൽ ഖൈറാത് ഖ് ജൽസക്ക് സയ്യിദ് പൂക്കോയ തങ്ങൾ ജമലുല്ലൈലി കരുവൻതുരുത്തി നേതത്യത്വം നൽകും. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ അൽ ഹൈദ്രസി കല്ലക്കട്ട പ്രാർത്ഥന നടത്തും. സയ്യിദ് അബ്ദുൽ റഹ്‌മാൻ മസ്ഊദ് അൽബുഖാരി ആമുഖ പ്രസംഗം നടത്തും.
11 മണിക്ക് പാരൻസ് അസംബ്ലിയിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉടുമ്പുന്തല പ്രാർത്ഥന നടത്തും. ഹാരിസ് അബ്ദുൽ ഖാദിർ ഹാജി മാട്ടൂൽ അധ്യക്ഷനാവും. കെ എം അബ്ദുൽ ഖാദിർ കരുവഞ്ചാൽ ക്ലാസിന് നേത്യത്വം നൽകും.

ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ജലാലിയ്യ റാതീബിന് സയ്യിദ് അഹ്‌മദ് മുഖ്‌താർ അൽ ഹൈഗൂസി, സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ മദക്ക, പി മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നടക്കും. സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്‌ദൽ കണ്ണവം പ്രാർത്ഥന നടത്തും.
വൈകുന്നേരം 5.30ന് സാസ്‌കാരിക സമ്മേളനം സയ്യിദ് മുഹമ്മദ് കോയ തങ്ങൾ പാനൂരിൻ്റെ അധ്യക്ഷതയിൽ തുറമുഖ – പുരാവസ്തു‌ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയാവും.

7 മണിക്ക് നടക്കുന്ന തിദ്‌കാറെ ജീലാനിയിൽ സയ്യിദ് അബ്ദുൽ റഹ്‌മാൻ സാദാത്ത് തങ്ങൾ ഉളൂത്തൂറു പ്രാർത്ഥന നടത്തും. അബ്ദുൽ ഹകീം സഅദി തളിപ്പറമ്പിൻ്റെ അധ്യക്ഷതയിൽ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും.

25 വ്യാഴം രാവിലെ 10 മണിക്ക് നടക്കുന്ന മദനി സംഗമം, സ്ഥാന വസ്ത്ര വിതരണം മുഹമ്മദ് മദനി തങ്ങൾ

മൊഗ്രാൽ പ്രാർത്ഥന നടത്തും. സയ്യിദ് അബൂബക്കർ സിദ്ദീഖ് തങ്ങൾ മദനി തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് അഷ്റഫ് തങ്ങൾ മദനി ആദർ തങ്ങൾ ഉദ്ഘാടനം ചെയ്യും. എൻ അബ്ദുൽ റഹ്‌മാൻ മദനി ജെപ്പി ആമുഖ പ്രസംഗം നടത്തും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ മദനി അൽബുഖാരി സ്ഥാന വസ്ത്ര വിതരണം ചെയ്യും. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി കീനോട്ട് അവതരിപ്പിക്കും കുറ്റമ്പാറ അബ്ദുൽ റഹ് മാൻ ദാരിമി വിഷയാവതരണം നടത്തും സി കെ കെ മദനി ഗൂഡല്ലൂർ, ജലാൽ മദനി വടുതല, സയ്യിദ് ഇസ്മായിൽ തങ്ങൾ മദനി ഉജിനെ സംബന്ധിക്കും
10 മണിക്ക് ശാദുലി ഹള്റ നടക്കും. സയ്യിദ് മുഹമ്മദ് സ്വാഫൈൽ അസ്സഖാഫ് മടക്കര നേതൃത്വം നൽകും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉദ് ബോധനം നടത്തും

12 മണിക്ക് ഫാ റാതീബിൻ സയ്യിദ് ജലാലിദ്ദീൻ അൽബുഖാരി മള്ഹർ പ്രാർത്ഥന നടത്തും. അബ്ദുൾ റഹ്മാൻ കാടാച്ചിറ അധ്യക്ഷത വഹിം അഹമ്മദ് ബാദുഷ സഖാഫി ആലപ്പുഴ ഉദ്ഘാടനം
വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന പ്രാർത്ഥനാ സമ്മേളനം സയ്യിദ് അലി ബാഫഖീഹ് തങ്ങൾ പ്രാർത്ഥന നടത്തും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിൻ്റെ അധ്യക്ഷതയിൽ റഈസുൽ ഉലമ ഇ സുലൈമാൻ മുസ് ലിയാർ ഉദ്‌ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻ്റ് മുഖ്‌തി കാന്തപുരം എ പി അബൂബക്കർ മുസലിയാർ, സനദ് ദാന മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി സയ്യിദ് അതാഉല്ല തങ്ങൾ ഉദയപുരം സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ് തങ്ങൾ കോട്ടക്കൽ

സയിദ് ഹസനുൽ തങ്ങൾ കാസർകോട്, കോട്ടൂർകുഞ്ഞാലി മുസ് ലിയാർ അനുസ‌രണ പ്രഭാഷണം നടത്തും. പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, അബ്ദുൽ ഹക്കീം, അസ്ഹരി,കർണ്ണാടക

സ്പീക്കർ യു.ടി. ഖാദർ, സയ്യദ് ഷറഫുദ്ദിൻ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, എപി അബ്ദുള്ള മുസലിയാർ മാണിക്കോത്ത്, കെ പി അബൂബക്കർ മുസലിയാർപട്ടുവം,

യേ നെപ്പോയ അബ്ദുള്ള കുഞ്ഞി ഹാജി, സി എം ഇബ്രാഹിം, ഹനീഫ ഹാജി ഉള്ളാൾ, ഹസ്റത്ത് മുഹമ്മദ് ഫാളിൽ, റസ് വികാവൽക്കട്ട, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുൾഖാദിർ, മദനികൽ ത്ത റ, ശാഫിസഅദി ബംഗ്ലൂർ പ്രസംഗിക്കും. മുസ്തഫ ഹാജി ഭാരത്, മൻസൂർ ഹാജി ചെന്നൈ എസ്.കെ. ഖാദർ ഹാജിമുടിപ്പൂ, ഷാക്കിർ ഹാജി ഹൈസം, ബി എം ശെരീഫ് ഹാജി വൈറ്റ് സ്റ്റോൺ ബാംഗ്ലൂർ, അബൂബക്കർ ഹാജി റൈസ് കോ, ഇനായത് അലിമുൽകി സംബന്ധിക്കും സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി നേതൃത്വം നൽകും. പള്ളങ്കോട് അബ്ദുൾഖാദിർ മനി സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറയും.
വാർത്ത സമ്മേളനത്തിൽ മൊയ്തീൻ സഖാഫി മുട്ടിൽ,എം.ടി.പി. ഇസ്മായിൽ, അമീൻ ലത്തീഫി എട്ടിക്കുളം, അഹമ്മദ് എട്ടിക്കുളം,ശിഹാബുദ്ദീൻ സഖാഫി എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!