LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

ദേശീയ അധ്യാപക ദിന അവാർഡിന് ഡോ. സമീം എം. എസ് അർഹനായി

img_2930.jpg
Spread the love

പയ്യന്നൂർ: അധ്യാപന രംഗത്ത് സമർപ്പണത്തോടെയും ദീർഘകാല സേവനത്തോടെയും മുന്നേറുന്ന വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. സമീം എം. എസിന് ദേശീയ തലത്തിൽ അംഗീകാരം . ഡോ. ജെ. രാമചന്ദ്രൻ മാരിടൈം ഫൗണ്ടേഷനും ചെന്നൈ അമെറ്റ് യൂണിവേഴ്സിറ്റിയും ചേർന്ന് ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് നൽകുന്ന മികച്ച പ്രിൻസിപ്പലിനുള്ള അവാർഡിനാണ് അർഹനായത്.
വിവിധ സ്കൂളുകളിലും മുൻ വർഷങ്ങളിൽ കായംകുളം കിറ്റ് (K.I.T) സ്കൂളിൽ ദീർഘകാലം പ്രിൻസിപ്പളായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ
പയ്യന്നൂർ ലത്തീഫിയ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ചു വരികയാണ്.

അധ്യാപനരംഗത്തെ തന്റെ ദീർഘകാല പരിചയം സ്കൂൾ ഭരണവും അക്കാദമിക് നിലവാരവും ഉയർത്താൻ സഹായകമായതായും ജൂറി കണ്ടെത്തി. ചെന്നൈ അമെറ്റ് യൂണിവേഴ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പുരസ്ക്കാരം ഏറ്റുവാങ്ങി. ഭാര്യ : ദുജാന. രാമന്തളി ഹയർ സെക്കൻഡറി സ്കൂളിലെ ജീവശാസ്ത്ര അധ്യാപികയാണ്. മകൾ: ഫസ്ന, മകൻ: മുഹമ്മദ്‌ സ്വാലിഹ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!