18, 12,950 രൂപയുടെ സ്വർണ്ണം വാങ്ങി വഞ്ചിച്ച മൈ ഗോൾഡിനെതിരെ കേസ്

മട്ടന്നൂർ: സ്വർണ്ണാഭരണങ്ങൾ വാങ്ങി പണം നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മൈ ഗോൾഡ് ജ്വല്ലറി ഉടമകൾക്കെതിരെ വീണ്ടും കേസ്. കോഴിക്കോട് കൊടുവള്ളി സ്വദേശി ആർ.സി. ജസീം ഹാരിസിന്റെ പരാതിയിലാണ് മട്ടന്നൂരിലെമൈ ഗോൾഡ് സ്ഥാപനത്തിലെ മുഴക്കുന്നു സ്വദേശികളായ തഫ്സീർ, ഫാസില, ഹാജിറ , ഹംസ, ഫഹദ്, ഷമീർ എന്നിവർക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 15 ന് പരാതിക്കാരന്റെ കൽപ്പറ്റയിലുള്ള ആർ.സി. ജ്വല്ലറി എന്ന സ്ഥാപനം വഴി നൽകിയ 18, 12,950 രൂപയുടെ സ്വർണ്ണാഭരണങ്ങൾ വാങ്ങി യശേഷം പ്രതികൾപണം നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






