ഹ്യൂമാനിറ്റീസ് ക്ളബ്ബ് ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ:ഷേണായ് സ്മാരക ഗവ: ഹയര്‍സെക്കന്ററി സ്കൂള്‍ കണ്ടങ്കാളിയില്‍ ഹ്യൂമാനിറ്റീസ് ക്ളബ്ബ് ഉദ്ഘാടനം ചെയ്തു.
പോണ്ടിച്ചേരി യൂനിവേഴ്സിറ്റി,സെന്റർഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് & സ്കൂള്‍ ഓഫ് ഇന്റർനാഷണല്‍ സ്റ്റഡീസ് ആന്റ് സോഷ്യല്‍ സയന്‍സ് പ്രൊഫസറും എഴുത്തുകാരനുമായ ഡോ.സന്തോഷ് മാത്യു ക്ളബ്ബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ പുതിയ ദിശാമാറ്റവും ഇന്ത്യന്‍ വിദേശ നിലപാടുകളും തുടര്‍ പഠന സാധ്യതകളും പ്രസംഗത്തില്‍ സൂചിപ്പിച്ചു.
ഹ്യൂമാനിറ്റീസ് ക്ളബ്ബ് സെക്രട്ടറി നിജശ്രീ വിനോദ് സ്വാഗതം പറഞ്ഞു. സുനീഷ് .പി.എസ് അധ്യക്ഷനായിരുന്നു അനില്‍.ഒ.കെ സംസാരിച്ചു. ക്ളബ്ബ് പ്രസിഡണ്ട് ശ്രീലക്ഷ്മി ബാബു നന്ദിയും പറഞ്ഞു.






