അപായപ്പെടുത്താൻ ശ്രമം എട്ടുപേർക്കെതിരെ വധശ്രമത്തിന് കേസ്.

തളിപ്പറമ്പ് : വീടിൻ്റെ ഗെയിറ്റിന് സമീപം വെച്ച് അഭിഭാഷകനെ കാറിലെത്തിയ സംഘം വധിക്കാൻ ശ്രമിച്ചു വെന്ന പരാതിയിൽ പോലീസ് കേസെടുത്തു. അഭിഭാഷകൻ തളിപ്പറമ്പ പുഷ്പഗിരി ഗാന്ധിനഗറിലെ കെ.മൊയ്തീൻകുട്ടിയെയാണ് വധിക്കാൻ ശ്രമിച്ചത്. പരാതിയിൽ കുറുമാത്തൂർ വെള്ളാരം പാറയിലെ മണ്ണൻ സുബൈറിനും മറ്റു കണ്ടാലറിയാവുന്ന ഏഴുപേർക്കുമെതിരെ പോലീസ് കേസെടുത്തു.13 ന് രാത്രി 8.40 മണിയോടെ പുഷ്പഗിരിയിൽ പരാതിക്കാരൻ്റെ വീടിന്റെ ഗെയിറ്റിന് മുൻവശത്ത് വെച്ചാണ് സംഭവം. സ്കൂൾ പി ടി എ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് പ്രതികൾ തടഞ്ഞു നിർത്തി അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഒന്നാം പ്രതികാറിൽ നിന്നും ഇരുമ്പ് കമ്പി കൊണ്ട് വന്ന് തലക്കടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.