കൊതുക് ജന്യ രോഗ നിയന്ത്രണ പരിപാടി സംഘടിപ്പിച്ചു

മട്ടന്നൂര്‍ നഗരസഭയുടേയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ കൊതുക് ജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൊതുകിനെ നശിപ്പിക്കുന്ന ഗപ്പി മീനുകളെ സൗജന്യമായി നല്‍കി. മട്ടന്നൂര്‍ നഗര സഭയിലെ മുഴുവന്‍ വീടുകളിലും സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും ഗപ്പി മത്സ്യങ്ങളെ ലഭ്യമാക്കും. മട്ടന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ എന്‍. ഷാജിത്ത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. മജീദ് അധ്യക്ഷനായി. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.സി സച്ചിന്‍ വിഷയാവതരണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുഗതന്‍, വാര്‍ഡ് കൗണ്‍സിലര്‍ നിഷ, മട്ടന്നൂര്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. കാര്‍ത്ത്യായനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ബി ശ്രീജിത്ത്, മട്ടന്നൂര്‍ ഡി വി സി യൂണിറ്റിലെ വിപിന്‍, മട്ടന്നൂര്‍ യു പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ മുരളീധരന്‍, പി ആര്‍ ഒ പി.സീമ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, ജൂനിയര്‍ റെഡ് ക്രോസ്സ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.