ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക് ; ഡ്രൈവർക്കെതിരെ കേസ്

പയ്യന്നൂർ. ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു പരാതിയിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ചെറുതാഴം മണ്ടൂരിലെ പി പി ഹരികൃഷ്ണന്റെ പരാതിയിലാണ് കെ.എൽ. 22. എം. 6282 നമ്പർ ആംബുലൻസ് ഡ്രൈവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. ഈ മാസം 12 ന് രാത്രി 7.30 മണിക്ക് പെരുമ്പയിലാണ് അപകടം. പരാതിക്കാരനും ബന്ധുവായ മണ്ടൂരിലെ ശ്രീരാഗും കെ എൽ 86.ബി. 7937 നമ്പർ ബൈക്കിൽ എടാട്ടു ഭാഗത്ത് നിന്നു പയ്യന്നൂർ ഭാഗത്തേക്ക്പോകവെ പെരുമ്പയിൽവെച്ച് കെ എൽ .22. എം. 6282 നമ്പർ ആംബുലൻസ് ഇവർ സഞ്ചരിച്ച ബൈക്കിലിടിച്ച് പരാതിക്കാരന് ഗുരുതരപരിക്കും കൂടെ യാത്ര ചെയ്തിരുന്ന ബന്ധുവിന് പരിക്കേൽക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.