ജയിലിലേക്ക് ബീഡി ക്കെട്ടുകൾ വലിച്ചെറിഞ്ഞ മൂന്ന് പേർക്കെതിരെ കേസ്

കണ്ണൂർ. സെൻട്രൽ ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി ജയിൽ മതിൽക്കെട്ടിനുള്ളിലേക്ക് എട്ട് കെട്ടുകളാക്കി ബീഡി എറിഞ്ഞു കൊടുത്ത മൂന്നംഗ സംഘത്തിനെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. ജയിൽ സൂപ്രണ്ട് കെ.കെ. റിനിലിന്റെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം13 ന് രാത്രി 22.27 മണിക്ക് ആണ് സംഭവം. ജയിലിലേക്ക്ബീഡി ക്കെട്ടുകൾ കടത്താൻ ശ്രമിച്ച സംഘം ജയിൽ വാർഡനെ കണ്ടതോടെഓടി രക്ഷപ്പെട്ടു. തുടർന്ന് അധികൃതർ ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.