ഓട്ടോയിൽ മദ്യകടത്ത് യുവാവ് പിടിയിൽ

തളിപ്പറമ്പ് :ഓട്ടോയിൽ കടത്തുകയായിരുന്ന 18കുപ്പിമദ്യവുമായി യുവാവ് പിടിയിൽ. ചെമ്പന്തൊട്ടി സ്വദേശി രാജേഷിനെ (43)യാണ്
തളിപ്പറമ്പ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടവും സംഘവും പിടികൂടിയത്.
തളിപ്പറമ്പ്ടൗണിൽ നടത്തിയ റെയ്ഡിൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപംവെച്ചാണ് കെ.എൽ. 59. കെ.2802 നമ്പർ ഓട്ടോയിൽ കടത്തുകയായിരുന്ന 18 (9ലിറ്റർ )കുപ്പിമദ്യവു യുമായി പ്രതി എക്സൈസ് പിടിയിലായത്. പരിശോധനയിൽ
പ്രിവൻ്റീവ് ഓഫീസർ സി.എച്ച്. ഫെമിനും ഉണ്ടായിരുന്നു.