സൗജന്യ പ്രസംഗ പഠന ക്ലാസ്

പയ്യന്നൂർ: ഫോക് & മാസ് കമ്മ്യൂണിക്കേഷൻ പഠനമണ്ഡലമായ ഫോക് മാക് സംഘടിപ്പിച്ച സൗജന്യ പ്രസംഗ പരിശീലന ക്ലാസ് പയ്യന്നൂർ വിശ്വകല അക്കാദമി ഹാളിൽ നടന്നു. ഡയറക്ടർ രാമകൃഷ്ണൻ കണ്ണോം ഉദ്ഘാടനം നിർവഹിച്ചു. വിശ്വകല ചെയർമാൻ വി.വി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി.വി. സന്തോഷ്, സന്തോഷ് കുട്ടമത്ത്, എസ്. അക്ഷത്, അൻവേഷ് ബൈജു, അശ്വത് അജയ്, സി.വി. മാനസ്, വി.വി. രമേശൻ, പി. ഷൈജു, സി.വി. സജിത്, ടി.കെ. ശ്യാംസുന്ദർ, കെ.വി. അജയ്‌കുമാർ, വി. ശ്രീധരൻ, കെ.വി. സുരേശൻ, ഒ.പി. വേലായുധൻ, ടി.വി. പ്രകാശൻ, വി.വി. രാജൻ എന്നിവർ പ്രസംഗിച്ചു.