വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷികവും കുടുംബസംഗമവും നടത്തി

ചെറുകുന്ന്: വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുകുന്ന് കണ്ണപുരം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും രാജാധാനി ഓഡിറ്റോറിയത്തിൽ നടന്നു. യൂണിറ്റ് സെക്രട്ടറി ആരിഫ് പി.കെ സ്വാഗതം ആശംസിച്ചു. യൂണിറ്റ് പ്രസിഡന്റും മേഖല സെക്രട്ടറിയുമായ സി.വി. ജാഫർ സാദിക്ക് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ദേവസ്യമേച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ടും വരവ്–ചിലവ് കണക്കും യൂണിറ്റ് സെക്രട്ടറി അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ വിജയിച്ച ഉന്നത വിജേതാക്കൾക്ക് അവാർഡ് ജില്ലാ ട്രഷറർ എം.പി. തിലകൻ വിതരണം ചെയ്തു.
ചടങ്ങിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. ആശംസകളുമായി മേഖലാ പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജി, മേഖലാ ട്രഷറർ പി. സതീഷൻ, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് എ. രഹീസ്, വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് സുധാ രവീന്ദ്രൻ, എം.വി. വത്സൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് ട്രഷറർ പി. ജിതേഷ് നന്ദി പ്രകാശനം നടത്തി.
തുടർന്ന് സിനി ആർട്ടിസ്റ്റ് പ്രജിത്ത് കുഞ്ഞിമംഗലം അവതാരകനായ വിവിധ കലാപരിപാടികൾ അരങ്ങേറി. കണ്ണൂർ ഡ്രീം വോയിസ് അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി.