September 16, 2025

എം.എൽ.ഒ.എ. ജില്ലാ തലഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

img_2518.jpg

കണ്ണൂർ :മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി സമാപിച്ചു. കണ്ണൂർഹാർളി റസിഡൻസിയിൽ നടന്ന പരിപാടിസംസ്ഥാന പ്രസിഡണ്ട് പി കെ രജീഷ് കുമാർ ഉദ്ഘാടനം ചെയ്തു – ജില്ലാ പ്രസിഡണ്ട് ഉമേഷ് കുമാർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ റീന പിവി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ശ്രീനിവാസൻ കെ വി , പ്രോഗ്രാം ചെയർമാൻ അനീഷ് പി എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ട്രഷറർ രാജേഷ് പി കെ നന്ദിയും പറഞ്ഞു. തുടർന്ന് കലാകായിക മത്സരങ്ങളും ഓണസദ്യയും വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger